kannur
കനത്ത മഴയിൽ വീട്ടുമതിൽ ഇടിഞ്ഞു വീണു.

മട്ടന്നൂർ : കനത്ത മഴയിൽ വീട്ടുമതിൽ ഇടിഞ്ഞു വീണു. കീഴല്ലൂർ പഞ്ചായത്തിലെ പാലയോട് അഞ്ചാം മൈലിൽ പുത്തമ്പുര രാജന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞ് വീണത്. ചൊവ്വാഴ്ച പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ചെങ്കല്ല് കൊണ്ടുള്ള മതിലിനൊപ്പം മൺതിട്ടയും ഇടിഞ്ഞതോടെ വീടും അപകട വസ്ഥയിലാണ്. മൺ തിട്ട ഇടിഞ്ഞാൽ വീടിനും കേടുപാടുകൾ സംഭവിക്കും. കഴിഞ്ഞ ദിവസത്തെ മഴയിൽ ഈ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു. അഞ്ചരക്കണ്ടി ഭാഗത്തെക്കുള്ള വിമാനത്താവള റോഡരികിലാണ് വീട്. മതിലിടിഞ്ഞു വീഴുമ്പോൾ വാഹനങ്ങൾ ഇല്ലാതിരുന്നത് അപകടങ്ങൾ ഒഴിവാക്കി