
ക്രമക്കേടാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പി എസ് സിയുടെ കൂടുതല്‍ പരീക്ഷകളിലേക്ക് അന്വേഷണം നടത്താന്‍ തീരുമാനം. ഒരു പരീക്ഷയുടെ കൂടി വിവരങ്ങള്‍ ക്രൈംബ്രാഞ്ച് എസ് ഐ ടി സംഘം പി എസ് സിയോട് തേടി. പിന്നോക്കവികസന കോര്‍പ്പറേഷന്‍ പ്രോജക്ട് അസിസ്റ്റ് നിയമത്തിന്റെ വിവരങ്ങളാണ് തേടിയത്. ഈ നിയമനത്തില്‍ പരാതികള്‍ വ്യാപകമായി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. പിഎസ്‌സി ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് ഇന്ന് പരിശോധന തുടരും.
നേരത്തെ ആസൂത്രണ ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ക്രമക്കേടാരോപണം ഉയര്‍ന്നത്. ആസൂത്രണ ബോര്‍ഡിലെ ‘ചീഫ് (ഇന്‍ഡസ്ട്രി & ഇന്‍ഫ്രാസ്ട്രക്ചര്‍)’ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ ഒന്‍പത് ലക്ഷത്തോളം രൂപ വാര്‍ഷിക ശമ്പളം വരുന്ന തസ്തികയില്‍ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാര്‍ത്ഥിയുടെ പരീക്ഷയിലെ പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്തിയിരുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു.



