പാനൂര്‍ മേഖലയില്‍ നിലനിന്നിരുന്ന ക്വാറി-ക്രഷര്‍ ഉല്‍പന്നങ്ങളുടെ വില വര്‍ധനവ് തര്‍ക്കം പരിഹരിച്ചു

പാനൂര്‍:പാനൂര്‍ മേഖലയില്‍ ക്വാറി- ക്രഷര്‍ ഉടമകളും സംയുക്ത രാഷ്ട്രീയ സമരസമിതിയും തമ്മില്‍ നിലനിന്നിരുന്ന ക്വാറി-ക്രഷര്‍ ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവ് തര്‍ക്ക വിഷയം കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ അഭ്യര്‍ത്ഥന മാനിച്ച് 2025 ഏപ്രില്‍ 14 വരെ നിലവില്‍ പാനൂര്‍ മേഖലയില്‍ ഓരോയുണിറ്റുകളിലും നിലനില്‍ക്കുന്ന വിലയില്‍ നിന്നും 2 രൂപ കുറക്കുവാനും 2025 എപ്രില്‍ 15 മുതല്‍ വിലയില്‍ മാറ്റം വരുത്തുവാനും തീരുമാനിച്ചു.ഇനി മുതലുള്ള ക്വാറി-ക്രഷര്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവ് വിഷയത്തില്‍ രാഷ്ട്രീയ സംയുക്ത സമരസമതി കളോ രാഷ്ട്രീയ പ്രതിനിധികളോ ഇടപെടുവാന്‍ പാടില്ലെന്നും തിരുമാനമായി.കുത്തുപറമ്പ് അരു കൃഷ്ണന്‍,കൊളവല്ലൂര്‍ ഇ കെ സന്തോഷ്,പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അനില്‍കുമാര്‍ ,പഞ്ചായത്ത് സെക്രട്ടറി പ്രസാദ്,ക്രഷര്‍ ഉടമകളായ രാജീവന്‍ പാനൂര്‍,സി.ജി.തങ്കച്ചന്‍ ,അമ്പ്ദുള്‍നാസര്‍,ജീവ രജീഷ്,ജീവ ക്രഷര്‍ചന്ദ്രന്‍,സുനില്‍ബാബു,രമേശന്‍,മലബാര്‍ രാജന്‍,സജീവ വിചിത്രന്‍ തുടങ്ങിയവരും സമരസമതിനേതാക്കളും പങ്കെടുത്തു.



