District News

ദസറയിൽ ഡബിൾ ഡെക്കറിന് ആറ് ലക്ഷത്തിന്റെ കുതിപ്പ്

കണ്ണൂർ : കണ്ണൂർ ദസറയുടെ ഭാഗമായി കൊണ്ടുവന്ന ഡബിൾ ഡെക്കർ ബസിന് വൻ ജനപ്രീതി. കൊച്ചിയിൽ നിന്ന് എത്തിക്കുമ്പോൾ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ്‌ പ്രതീക്ഷിച്ചത്.പ്രതിദിനം 20,000 രൂപ കളക്ഷൻ മാത്രമായിരുന്നു. എന്നാൽ ലഭിച്ചത് ശരാശരി 60,000ന് മുകളിൽ. 11 ദിവസം കൊണ്ട് ആകെ വരുമാനം 6,01,950 രൂപ. ഒക്ടോബർ 12 മുതൽ 22 വരെയാണ് സർവീസ് നടത്തിയത്.

ഏറ്റവും കൂടുതൽ വരുമാനം ഒക്ടോബർ 21ന്-80,250 രൂപ. ആദ്യദിനം 43,600 രൂപയും അവസാനദിനം 55,050 രൂപയും ലഭിച്ചു. 40 മിനിറ്റ് യാത്രയ്ക്ക് 100, 50 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. നവരാത്രി സമയമായതിനാൽ സർവീസ് വൻ ലാഭകരമായിരുന്നു. ജനങ്ങൾക്ക് പുതിയ അനുഭവമായിരുന്നു ഡബിൾ ഡെക്കർ യാത്ര. മുഴപ്പിലങ്ങാട്, പയ്യാമ്പലം ബീച്ച്, കണ്ണൂർ കോട്ട തുടങ്ങിയ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സ്ഥിരം സർവീസ് നടത്തിയാൽ നല്ല വരുമാന മാർഗമാകുമെന്നും അധികൃതർ പറഞ്ഞു. Read

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button