District News

ജ്വാല ‘26: എം എസ് എഫ് പ്രചാരണ പരിപാടിക്ക് തലശ്ശേരിയിൽ ഉജ്വല തുടക്കം

തലശ്ശേരി: എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി “ജ്വാലയാവുന്ന നേതൃത്വം; ശാക്തികരിക്കുന്ന ഭാവി” എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന ജ്വാല ക്യാമ്പയിന്റെ തലശ്ശേരി മണ്ഡലം തല ഉദ്ഘാടനം തലശ്ശേരി മുനിസിപ്പാലിറ്റിയിൽ വെച്ച് നടന്നു. മണ്ഡലം എം എസ് എഫ് പ്രസിഡന്റ് റാദിൽ കീഴ്മാടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എം എസ് എഫ് സംസ്ഥാന ഉപാധ്യക്ഷൻ റംഷാദ് കെ.പി. ഉദ്ഘാടനം നിർവഹിച്ചു. മുസ്ലീം ലീഗ് തലശ്ശേരി മുനിസിപ്പൽ പ്രസിഡന്റ് സി.കെ.പി. മമ്മു സാഹിബ് മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ എൻ. മൂസ, തഫ്ലീം മാണിയാട്ട്, ജംഷീർ മഹമൂദ്, അഫ്സൽ മട്ടാമ്പ്രം, നൂറ ടീച്ചർ, ഷഹബാസ് കായ്യത്ത്, അഡ്വ. മുഹമ്മദ് സാഹിദ്, ഷഹ്സീം പിലാക്കൂൽ, ഷാബു ചോക്ലി എന്നിവർ സംസാരിച്ചു. മൻസീർ കായ്യത്ത്, തയ്യിബ് കോടിയേരി, ഷബാദ് ഇബ്രാഹിം, യാമിൻ ഹംദാൻ, അഹ്ദൽ, ആതിഫ്, നിഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മിർനാൻ പിലാക്കൂൽ സ്വാഗതവും അലി യാമിൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button