District News
ഇരിട്ടി ഉളിയിലിൽ സംഘർഷം: യുവാവിന് കുത്തേറ്റു

ഇരിട്ടി: ഉളിയിലിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. പുന്നാട് സ്വദേശിയായ സജീറിനാണ് (31) പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. പാലോട്ടു പള്ളിയിലെ അഷ്കറിന്റെ നേതൃത്വത്തിൽ നാലംഗ സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. സാമൂഹിക മാധ്യമം വഴി അപവാദ പ്രചാരണം നടത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



