India

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി; ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി. പുതുക്കിയ വില നിലവിൽ വന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് വർദ്ധിച്ചത്. കൊച്ചിയിൽ 12.50 രൂപയാണ് കൂട്ടിയത്. 2480.50രൂപയാണ് കൊച്ചിയിലെ പുതിയ വില. നഗരങ്ങളിൽ 10 മുതൽ 17 രൂപവരെ വർധന. തുടർച്ചയായി മൂന്നാം മാസമാണ് വില വർധിക്കുന്നത്. അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.


തലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2,820 രൂപയാണ് വില. നേരത്തെ അതിന്റെ വില 2,810 രൂപയായിരുന്നു. അതായത് ഡൽഹിയിൽ സിലിണ്ടറിന് 10 രൂപ വില വർദ്ധിച്ചു. അതേസമയം, ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 942 രൂപയിൽ തന്നെ തുടരുകയാണ്. ഒക്ടോബർ ഒന്നിനും മുമ്പ് വാണിജ്യ സിലിണ്ടറുകളുടെ വില 62.50 രൂപ വർദ്ധിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button