India

ദേശീയ ജനസംഖ്യാ സെൻസസ് അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും; സ്വയം വിവരങ്ങൾ നൽകാൻ സെൽഫ് എന്യൂമറേഷൻ സൗകര്യം

ന്യൂഡൽഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ സെൻസസ് നടപടികൾ വരുന്ന ജനുവരി 25-ന് ആരംഭിക്കും. ഫെബ്രുവരി 28 വരെയാണ് വീടുകൾ കയറിയുള്ള സെൻസസ് കണക്കെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ഇതേ കാലയളവിൽ തന്നെയായിരിക്കും പ്രവർത്തനങ്ങൾ. വീടുകളിലെ നേരിട്ടുള്ള പരിശോധനയ്ക്ക് മുന്നോടിയായി പൗരന്മാർക്ക് സ്വന്തമായി വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ (Self-enumeration) സൗകര്യം 2027 ജനുവരി 10 മുതൽ 24 വരെ ലഭ്യമാക്കും.
മൊത്തം 40 ചോദ്യങ്ങളാണ് ഇത്തവണത്തെ സെൻസസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇതിൽ ജാതി, മതം, മാതാപിതാക്കളുടെ ജനനത്തീയതി, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, ഫോൺ നമ്പർ തുടങ്ങിയവയുമായി ബന്ധപ്പെട്ട 13 പുതിയ ചോദ്യങ്ങളുമുണ്ട്. 2027 മാർച്ച് 1 മുതൽ 5 വരെ വിവരങ്ങൾ തിരുത്തുന്നതിനുള്ള അവസാന ഘട്ടം നടക്കും. കോവിഡ്-19 മൂലം നീണ്ടുപോയ സെൻസസ് നടപടികൾക്കായി 11,718 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അനുവദിച്ചിരിക്കുന്നത്. 2011-ലാണ് രാജ്യത്ത് അവസാനമായി സെൻസസ് നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button