District News

രാത്രി വലവിരിച്ചു; 53 വാറന്റ് പ്രതികൾ പൊലീസ് പിടിയിൽ

കണ്ണൂർ : ജില്ലയിൽ പൊലീസ് നടത്തിയ വിപുലമായ രാത്രികാല പ്രത്യേക പരിശോധനയിൽ (കോംപിങ് ഓപ്പറേഷൻ) വിവിധ കേസുകളിലായി 53 വാറന്റ് പ്രതികൾ പിടിയിലായി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ബി.വി.വിജയ ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരമായിരുന്നു കണ്ണൂർ സിറ്റി പൊലീസ് ജില്ലാ പരിധിയിൽ മിന്നൽ പരിശോധന വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ പരിശോധനകളിൽ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തി.

മദ്യപിച്ച് വാഹനം ഓടിച്ചതിന് 53 കേസുകളും പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതിന് 9 കേസുകളുമെടുത്തു. ലഹരിമരുന്നുമായി ബന്ധപ്പെട്ട് 18 കേസുകളും എടുത്തു.വാറന്റ് നടപ്പിലാക്കലിന്റെ ഭാഗമായി 42 നോൺബെയിലബിൾ വാറന്റുകളും 11 ലോങ്ങ്‌ പെന്റിങ് വാറന്റുകളും വിവിധ സ്റ്റേഷനുകൾ വഴി നടപ്പിലാക്കി. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ഒളിവിലായിരുന്ന 3 പേരെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് കമ്മിഷണർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button