ഇരിട്ടി
ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം

ഫാം11-ാം ബ്ലോക്ക് ഓമനമുക്കിൽ രമേശൻ നിഷ ദമ്പതികളുടെ കുടിലിന്റെ ഒരു ഭാഗം കാട്ടാന തകർത്തു. കുടിലിനുള്ളിൽ ഉണ്ടായിരുന്ന നിഷയും രണ്ട് കുഞ്ഞുങ്ങളും കുടിലിനുള്ളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് അക്രമണം. കുടിലിന്റെ മുൻഭാഗം തകർക്കുന്നതിൻ്റെ ശബ്‌ദം കേട്ടപാടെ നിഷ കുടിലിൻറെ പിറക് വശത്തുകൂടി മക്കളെയും എടുത്ത് രക്ഷപ്പെടുകയായിരുന്നു.രമേശൻ വീട്ടിലുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരെ രോഷാകുലരായ നാട്ടുകാർ തടഞ്ഞുവെച്ചു. നിഷയേയ മക്കളെയും സുരക്ഷിത
സ്ഥലത്തേക്ക് മാറ്റി. കുടിൽ തകർത്ത ആനയ്ക്കൊപ്പം കുട്ടിയാനയും ഉണ്ടായതായി പറയുന്നു.