ഇരിട്ടി
ആറളം ഫാമിൽ ആനതുരത്തൽ ദൗത്യം തുടരുന്നു; വെള്ളിയാഴ്ച കാടുകയറ്റിയത് 10 ആനകളെ

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്തി കാടുകയറ്റൽ ദൗത്യം മൂന്നാം ദിവസവും തുടർന്നു. വെള്ളിയാഴ്ച നടന്ന ദൗത്യത്തിൽ 4 കുട്ടിയാനകൾ അടക്കം 10 ആനകളെ കാട്ടിലേക്ക് കയറ്റിവിട്ടു. പുനരധിവാസ മേഖലയിലെ 6,10,12,13 ബ്ലോക്കുകളിലെ ആനകളെയാണ് കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്കു കയറ്റി വിട്ടത്. ഇതോടെ മൂന്നു ദിവസം കൊണ്ട് 19 ആനകളെ കാട് കയറ്റാനായി. വരും ദിവസങ്ങളിലും ദൗത്യം തുടരും.