ഇരിട്ടി
സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്താന്‍ ഇറക്കിയ സര്‍ക്കുലര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കത്തിച്ച് ഐക്യദാർഡ്യം സമരം നടത്തി

കാക്കയങ്ങാട് : തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്താന്‍ ഇറക്കിയ സര്‍ക്കുലര്‍
പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കത്തിച്ച് ഐക്യദാർഡ്യം സമരം നടത്തി. മണ്ഡലം പ്രസിഡണ്ട് രാഗേഷ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി എം മോഹനൻ, കെ എസ് യു ജില്ലാ സെക്രട്ടറി എം റയീസ്, നേതാക്കളായ യു സി നാരായണൻ , പി എം ജയപ്രകാശ്, നെല്ലിക്ക രാജൻ, ഡോളിദാസ്, എൻ നസീർ, മുഹമ്മദ് കുന്നത്ത്, പി നാരായണൻ , ഇ കെ രാമകൃഷ്ണൻ, പി ജിജീഷ്, കെ ശ്രീധരൻ , പി ബിജു എന്നിവർ സംസാരിച്ചു.