kannur
കുന്നത്തൂർപാടിയിൽ പുത്തരി വെള്ളാട്ടം 28ന്

കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് ഈ വർഷത്തെ പുത്തരിവെള്ളാട്ട മഹോത്സവം 28, 29 തീയതികളിൽ നടക്കും.
28ന് രാവിലെ ആറിന് തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമത്തെ തുടർന്ന് നവക പൂജ, നവകാഭിഷേക പൂജ എന്നിവയുണ്ടായിരിക്കും. രാവിലെ 10.30 മുതൽ പുത്തരി വെള്ളാട്ടവും വൈകുന്നേരം ആറിന് വെള്ളാട്ടവും നടക്കും.
29ന് രാവിലെ 11ന് മറുപുത്തരി വെള്ളാട്ടത്തോടെ ചട
ങ്ങുകൾ സമാപിക്കും. രണ്ടു
ദിവസങ്ങളിലും ഭക്തജനങ്ങ
ൾക്ക് പുത്തരി സദ്യയും ഉണ്ടാകും.