Kerala
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു; നിലമ്പൂരിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകള്‍ അയറ ബിന്ദ് സമീറാണ് മരിച്ചത്. നിലമ്ബൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്‌സില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടം.
ഗുരുതര പരിക്കുകളോടെ നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിനെ പ്രഥമ ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. തലക്കേറ്റ പരിക്കാണ് മരണകാരണം. ഖബറടക്കം തിങ്കളാഴ്ച വല്ലപ്പുഴ ജുമാ മസ്ജിദില്‍ നടത്തും. സഹോദരങ്ങള്‍: ഷെസ, അഫ്സി.