kannur

കണ്ണൂരില്‍ പൂട്ടിയിട്ടിരുന്ന സിനിമാ തിയേറ്ററില്‍ മോഷണം,കവര്‍ന്നത് 15 ലക്ഷത്തോളം രൂപ വില വരുന്ന ഉപകരണങ്ങള്‍

കണ്ണൂര്‍: വര്‍ഷങ്ങളായി പൂട്ടിയിട്ടിരുന്ന സിനിമാ തിയേറ്ററില്‍ മോഷണം. പുതിയതെരു ധനരാജ് ടാക്കീസിന്റെ പൂട്ട് തകര്‍ത്താണ് മോഷണം.

ടാക്കീസിലുണ്ടായിരുന്ന പ്രൊജക്ടര്‍ ഉള്‍പ്പെടെ 15 ലക്ഷത്തോളം രൂപ വില വരുന്ന തിയേറ്റര്‍ ഉപകരണങ്ങള്‍ മോഷണം പോയി.

ടാക്കീസിലുണ്ടായിരുന്ന 30,000 രൂപ വിലവരുന്ന ബാറ്ററി, ആറ് ലക്ഷം രൂപ വിലവരുന്ന ആംബ്ലിഫയര്‍, 43,000 രൂപ വിലവരുന്ന എസി, ഒരു ലക്ഷം രൂപ വിലവരുന്ന കോപ്പര്‍ വയര്‍, 38,000 രൂപ വിലവരുന്ന പ്രോസസര്‍, ട്രാന്‍സ്‌ഫോമര്‍, വോള്‍ട്ടേജ് സെബിലൈസര്‍, യുപിഎസ്, ലൗഡ് സ്പീക്കര്‍ തുടങ്ങിയ സാധനങ്ങളാണ് കവര്‍ന്നത്.

2020 മുതല്‍ തിയേറ്റര്‍ പൂട്ടിയിട്ടിരിക്കുയാണ്. കഴിഞ്ഞ ദിവസം ഉടമ വന്ന് നോക്കിയപ്പോഴാണ് പൂട്ട് തകര്‍ന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സാധനങ്ങള്‍ മോഷണം പോയതായി കണ്ടത്. എന്നാണു മോഷണം നടന്നതെന്നു വ്യക്തമല്ല.

താഴെചൊവ്വ സ്വദേശി പി.കെ. മഹിമയുടെ പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button