ഇരിട്ടി
ഉളിക്കൽ അറബിയിൽ നാടോടി സംഘം വീട്ടിനകത്ത്കൊള്ള നടത്തി
ഉളിക്കൽ: ആക്രി സാധനങ്ങൾ പെറുക്കാനെത്തിയ നാടോടി സ്ത്രീകൾ വീട്ടിനകത്ത് കയറി ഗൃഹനാഥയെ ആക്രമിച്ച് ഉരുളിയും ചെമ്പ് പാത്രങ്ങളു മുൾപ്പെടെ കവർന്നു. അറബി യിലെ ബിജി വയലിൽ കൊല്ലാട്ടിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പട്ടാപ്പകൽ കൊള്ള നടന്നത്.
വീട്ടി നകത്തുണ്ടായിരുന്ന വയോധിക യായ അന്നമ്മയുടെ കൈകൾ ബലംപ്രയോഗിച്ച് പിടിച്ചു തിരിച്ച് ഭീഷണിപ്പെടുത്തിയശേഷമാണ് സാധനങ്ങളുമായി അക്രമി സംഘം രക്ഷപ്പെട്ടതത്രെ. അഞ്ചു പേരടങ്ങുന്ന നാടോടി സംഘ മാണ് ആക്രമിച്ചതെന്ന് അന്നമ്മ പറഞ്ഞു. വിവരമറിഞ്ഞ് ഉളിക്കൽ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സംഘത്തിലെ മൂന്നുപേരെ പിടികൂടി. എന്നാൽ നഷ്‌ടപ്പെട്ട വീട്ടുസാമഗ്രികളൊന്നും കണ്ടെടുക്കാനായില്ല.