District News

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സ്പോർട്സ് ഹബ്ബാക്കി മാറ്റും

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തെ സ്പോർട്സ് ഹബ്ബാക്കി മാറ്റാൻ തീരുമാനം. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ കലക്ടറുടെ ചേംബറിൽ നടന്നു. ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സ്പോർട്സ് കൗൺസിലിൻ്റേയും നേതൃത്വത്തിലാവും നടപടി. സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അനുമതി ലഭിക്കുന്നതനുസരിച്ച് സ്വകാര്യ പങ്കാളിത്ത സാധ്യതകളും പരിശോധിക്കും. നിലവിൽ സ്റ്റേഡിയത്തിൽ പത്ത് ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾക്ക് അനുമതിയായിക്കഴിഞ്ഞു. സ്‌റ്റേഡിയത്തിൻ്റെ നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. സ്റ്റേഡിയത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ പരിശോധിക്കാനും വിലയിരുത്താനും ഒരു ജോയിൻ്റ് മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കാനും  ധാരണയായി.

യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി എം അഖിൽ,  കായിക യുവജനകാര്യ വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയരക്ടർ എസ് ആശ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ഡോ. ആർ കെ ജയകുമാർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ അസി. എഞ്ചിനീയർ എസ് എച്ച് ഹൃതുപർണ്ണ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button