നിയമക്കുരുക്ക് അഴിക്കാന്‍ മെഗാ ലോക് അദാലത്ത് ഒക്ടോബര്‍ രണ്ടിന്

ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിന് മെഗാ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവില്‍ കേസുകള്‍, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകള്‍, മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കേസുകള്‍ എന്നിവയും കോടതികളില്‍ എത്താത്ത തര്‍ക്കങ്ങളും ഒക്ടോബര്‍ രണ്ടിന് രാവിലെ 10 മണി മുതല്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളില്‍ നടത്തപ്പെടുന്ന അദാലത്തില്‍ പരിഗണിക്കും.
ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടേയോ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുടേയോ നോട്ടീസ് ലഭിച്ചവര്‍ കൃത്യസമയത്ത് നോട്ടീസില്‍ പറയും പ്രകാരം ഓഫീസുകളില്‍ എത്തിച്ചേരണമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുമായ കെ ടി നിസാര്‍ അഹമ്മദ് അറിയിച്ചു.
28/09/2024