
സംസ്ഥാനം പൂർണമായും ഇരുട്ടിലേക്കെന്ന് സൂചന നൽകി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്. ജലലഭ്യതയിൽ കുറവാണ് പ്രതിസന്ധിയിൽ പ്രതിസന്ധിക്ക് കാരണം എന്നാണ് മന്ത്രിയുടെ വാദം.
സാധാരണ ലഭിക്കേണ്ട മഴ ഇക്കുറി ലഭിച്ചില്ലെന്നും മന്ത്രി. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി വേനൽ കാലത്ത് പോലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. അതിനിടെയാണ് മഴക്കാലമായിട്ട് പൊലും യു ഡി എഫ് സർക്കാരിൻ്റെ ഈ നീക്കം.
കൂടാതെ എ ഐ സി സി പറയുന്നതുവരെ കെ പി സി സി പ്രസിഡണ്ട് സ്ഥാനത്ത് തുടരുമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കെ പി സി സി പ്രസിഡൻ്റിനായി കോൺഗ്രസിൽ അടി തുടരുകയാണ്. പക്ഷം ചേർന്നുള്ള കുതികാൽ വെട്ടും പരസ്പരം കരിവാരിത്തേക്കലും സജീവമാണ്. മന്ത്രിയായും കെ പി സി സി പ്രസിഡണ്ട് ആയുമുള്ള ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നുണ്ടെന്നാണ് സണ്ണി ജോസഫിന്റെ മറ്റൊരു അവകാശ വാദം. ഭരണ പരാജയം മറച്ചുവെക്കാൻ സർക്കാർ അധികാരത്തിൽ വന്നിട്ട് രണ്ടുമാസം അല്ലേ ആയുള്ളൂ എന്ന സ്ഥിര പല്ലവി പറയാനും മന്ത്രി സണ്ണി ജോസഫ് മറന്നില്ല.



