india

റമദാന്‍ സമൂഹത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ, വിശ്വാസികള്‍ക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: റമദാന്‍  സമൂഹത്തിൽ സമാധാനവും  ഐക്യവും കൊണ്ടുവരട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ആശംസിച്ചു. റമദാന്‍  മാസം കാരുണ്യത്തിന്‍റേയും ദയയുടെയും സേവനത്തിന്‍റേയും  ഓർമ്മപ്പെടുത്തലാണെന്നും മോദി. സമൂഹമാധ്യമത്തില്‍ കുറിച്ചു



As the blessed month of Ramzan begins, may it bring peace and harmony in our society. This sacred month epitomises reflection, gratitude and devotion, also reminding us of the values of compassion, kindness and service.

Ramzan Mubarak!

— Narendra Modi (@narendramodi) March 2, 2025


യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച തന്നെ റംസാന്‍ വ്രതം തുടങ്ങിയിട്ടുണ്ട്.പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ മാസം വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്‍റേയും ത്യാഗത്തിന്‍റേയും നാളുകളാണ്.പ്രാര്‍ത്ഥന നിര്‍ഭരമായ മാസം കൂടിയാണ് റംസാന്‍


റമദാൻ സന്ദേശത്തിൽ പലസ്തീൻ ജനതയ്ക്കായി പ്രാർത്ഥിച്ച് സൗദി ഭരണാധികാരി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ്.പലസ്തീൻ ജനതയ്ക്ക് ശാശ്വത സമാധാനവുംനല്ല ജീവിതവും   ഉണ്ടാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ദയയുടെയും മാപ്പു നൽകലിന്റെയും വിട്ടു വീഴ്ച്ചയുടെയും മാസമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.  വിശുദ്ധമാക്കപ്പെട്ട 2 പള്ളികളുടെയും ചുമതലയിലും തീർത്ഥാടകർക്കായി സൗകര്യങ്ങളൊരുക്കുന്നതിലും    പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു.ഏവർക്കും അനുഗ്രഹമുണ്ടാകട്ടെ എന്നാശംസിച്ചാണ് സൗദി ഭരണാധികാരിയുടെ സന്ദേശം അവസാനിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button