kannur

സംഘർഷത്തെ തുടർന്ന് അടച്ച കണ്ണൂർ തോട്ടട ഐടിഐ ചൊവ്വാഴ്ച തുറക്കും

സംഘർഷത്തെ തുടർന്ന് അടച്ച കണ്ണൂർ തോട്ടട ഐടിഐ ചൊവ്വാഴ്‌ച തുറക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനം. സമാധാനം പുനസ്ഥാപിക്കുന്നതിനായി കൊടിമരങ്ങളും പതാകകളും നീക്കാനും തീരുമാനിച്ചു. അതേസമയം, സംഘർഷങ്ങളിൽ എസ്എഫ്ഐ പ്രവർത്തകനായ അമൽ ബാബുവിനെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്‌

കണ്ണൂർ എസിപി രത്നകുമാറിന്റെ അധ്യക്ഷതയിലാണ് സർവകക്ഷിയോഗം ചേർന്നത്. മൂന്ന് വിദ്യാർഥി സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യമുണ്ടാകണമെന്ന് യോഗത്തിൽ ധാരണായായി. സംഘർഷം ഒഴിവാക്കാൻ കൊടിമരങ്ങളോ പതാകകളോ വേണ്ട. യൂണിയൻ തിരഞ്ഞെടുപ്പ് ഐടിഐ ഡയറക്ടറുടെ തീരുമാനം പ്രകാരം നടത്താനും യോഗത്തിൽ ധാരണയായി. എസ്എഫ്ഐ, കെഎസ്യു, എബിവിപി വിദ്യാർഥി സംഘടനാ പ്രതിനിധികളും, സിപിഎം, കോൺഗ്രസ്, ബിജെപി നേതാക്കളും ഐടിഐ പ്രിൻസിപ്പലും പങ്കെടുത്തു.

പാനൂർ സ്വദേശി അമൽ ബാബുവിനെയാണ് സംഘർഷത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. തോട്ടട പോളി ടെക്‌നിക്കിലെ എസ്എഫ്ഐ.

പ്രതിനിധികളും, സിപിഎം, കോൺഗ്രസ്, ബിജെപി നേതാക്കളും ഐടിഐ പ്രിൻസിപ്പലും പങ്കെടുത്തു.

പാനൂർ സ്വദേശി അമൽ ബാബുവിനെയാണ് സംഘർഷത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. തോട്ടട പോളി ടെക്നിക്കിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയാണ് അമൽ. പൊലീസ് എടുത്ത ആദ്യ കേസിലെ പതിനൊന്നാം പ്രതിയാണ് . സംഘർഷമുണ്ടാക്കുകയും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തപ്പെട്ടത്. ഈ കേസിൽ അമലിനെ കൂടാതെ പതിനൊന്ന് എസ്എഫ്ഐ പ്രവർത്തകരും അഞ്ച് കെഎസ് പ്രവർത്തകരും പ്രതികളാണ്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തപ്പെട്ട മറ്റു രണ്ടു കേസുകളിലെ പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button