Kerala

സംസ്ഥാന ബജറ്റ് 2025

ഈ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നല്‍കുന്ന വിഹിതവും വര്‍ധിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിര്‍മാണം ഉള്‍പ്പെടെ നടത്തേണ്ടതുണ്ടെന്നും ഇതിന് ആവശ്യമായ ഇടപെടലിനായി സംസ്ഥാനം മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി; കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 700 കോടി കൂടി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി 750 കോടി രൂപ
മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ബജറ്റില്‍ 750 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസമായി സഹകരണ ഭവന പദ്ധതി, ന?ഗരങ്ങളില്‍ ഒരു ലക്ഷം വീടുകള്‍; മുതിര്‍ന്നവര്‍ക്കും കരുതല്‍

എംടിക്ക് സ്മാരകം നിര്‍മിക്കാന്‍ 5 കോടി
തുഞ്ചന്‍ പറമ്പിന് സമീപം എംടിക്ക് സ്മാരകം നിര്‍മിക്കാന്‍ 5 കോടി വകയിരുത്തി.

ഈ വര്‍ഷം മുതല്‍ സിറ്റിസണ്‍ ബജറ്റ്
സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തില്‍ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിറ്റിസണ്‍ ബജറ്റ് ഈ വര്‍ഷം മുതല്‍.

സര്‍ക്കാരിന് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി
സര്‍ക്കാരിന്റെ പഴയ വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി നീക്കിവെച്ചു.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ന്യൂ ഇന്നിംഗ്‌സ് എന്ന പേരില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബിസിനസ് പദ്ധതികള്‍ക്കും സഹായം.

ഇടത്തരം വരുമാനക്കാര്‍ക്ക് ഭവന പദ്ധതി
ഇടത്തരം വരുമാനക്കാര്‍ക്ക് വേണ്ടി സഹകരണ ഭവന പദ്ധതി ആവിഷ്‌കരിച്ചു. നഗരങ്ങളില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിക്കാന്‍ ഇതിലൂടെ സഹായം നല്‍കും. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് തദ്ദേശ വകുപ്പുകളും ഹൗസിംഗ് ബോര്‍ഡും പദ്ധതി തയ്യാറാക്കും.

സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ട് അപ് മിഷന് ഒരു കോടി’
നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ട് അപ് മിഷന് ഒരു കോടി രൂപ അനുവദിക്കും.

കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി’
കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി അനുവദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button