കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സൗജന്യ ഇ.എന്‍.ടി (ENT) രോഗ നിര്‍ണ്ണയ ക്യാമ്പ്

കണ്ണൂര്‍ : 2025 ഫെബ്രുവരി 2 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇ.എന്‍.ടി വിഭാഗം ഡോ. പത്മനാഭന്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ്), ഡോ.ജാബിര്‍ ബിന്‍ ഉമര്‍ (കണ്‍സള്‍ട്ടന്റ് ) എന്നിവര്‍ നേതൃത്വം നല്‍കുന്നു.
മൂക്കിന്റെ വളവ്, ദശ വളര്‍ച്ച, കൂര്‍ക്കം വലി, OSA, സൈനസൈറ്റിസ്, വോയിസ് തെറാപ്പി (സംസാരിക്കാനുള്ള ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക്), തൈറോയ്ഡ്, ചെവി ചൊറിച്ചില്‍, ചെവിയൊലിപ്പ്, കേള്‍വിക്കുറവ്, സ്‌ട്രോക്ക് വന്നതിനു ശേഷം ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നീ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടിയാണ് സൗജന്യ ഇ.എന്‍.ടി (ENT) രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഇ.എന്‍.ടി വിഭാഗത്തിലെ ഏറ്റവും പുതിയ ചികിത്സാ ലഭിക്കുന്നതിന് ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പ് മികച്ച അവസരം നല്‍കുന്നു. ക്യാമ്പില്‍ റേഡിയോളജി, ലാബ് സേവനങ്ങള്‍ക്ക് കിഴിവ്, കൂടാതെ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ചികിത്സയ്ക്കുള്ള ഇളവുകളും ലഭ്യമാണ്. ബുക്കിങ്ങിനായി വിളിക്കുക 94978 26666.