District News

കണ്ണൂർ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ലിഫ്റ്റിൽ മൂർഖൻ; ജീവനക്കാർ കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കണ്ണൂർ : കണ്ണൂർ ജില്ല പഞ്ചായത്ത് കെട്ടിടത്തിന്റെ ലിഫ്റ്റിൽ മൂർഖനെ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ലിഫ്റ്റിലുണ്ടായിരുന്ന ജീവനക്കാർ തലനാരിഴയ്ക്ക് പാമ്പിൻ്റെ കടിയേൽക്കാതെ രക്ഷപ്പെട്ടു.


വിവരമറിയിച്ചതിനെ തുടർന്ന് മൂർഖനെ പിടികൂടാൻ മാർക്ക് പ്രവർത്തകൻ രഞ്ജിത്ത് നാരായണൻ എത്തിയെങ്കിലും അപ്പോഴേക്കും പാമ്പ് രക്ഷപ്പെട്ടു. ഇതേ തുടർന്ന് ലിഫ്റ്റ് താൽക്കാലികമായി അടച്ചിട്ടു. മൂർഖനായി ഒരു മണിക്കൂർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ജീവനക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി. നേരത്തെയും ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് സമീപത്ത് വിഷമുള്ള പാമ്പുകളെ കണ്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button