District News

രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക്; കണ്ണൂർ ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കും

കണ്ണൂർ : രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തുന്നു. ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. നവംബർ 28 ശനിയാഴ്ചയാണ് ചടങ്ങ് നടക്കുന്നത്.
നാനൂറിലധികം ഓഫീസർ ട്രെയിനികളാണ് കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ചടങ്ങിൽ രാഷ്ട്രപതി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. പരിശീലനം പൂർത്തിയാക്കി നാവികസേനയിലെ കമ്മീഷൻഡ് ഓഫീസർമാരായി ചുമതലയേൽക്കുന്നതിന്റെ പ്രതീകമായ ഷിപ്പിങ് ഓഫ് സ്ട്രൈപ്സ് ചടങ്ങാണ് പരിപാടിയിലെ പ്രധാന ആകർഷണം.

പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് രാഷ്ട്രപതി മെഡലുകളും ട്രോഫികളും സമ്മാനിക്കും. ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ പാസിങ് ഔട്ട് പരേഡ് തത്സമയം കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button