Keralam

പാലക്കാട് സ്‌കൂള്‍ ക്ലാസ് മുറിയില്‍ വെടിവെപ്പ്; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു

പാലക്കാട്: പാലക്കാട് സ്‌കൂള്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠിയാണ് വെടിവച്ചത്. പള്ളിപ്പുറം പരതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.



ക്ലാസ് റൂമില്‍ വെടിവെപ്പുണ്ടായത് ഇന്നുരാവിലെ 11 മണിക്കാണ്. കുട്ടിയുടെ തോളിനാണ് വെടിയേറ്റത്. വിദ്യാര്‍ഥിയുടെ കൈവശം ഉണ്ടായിരുന്നത് നാടന്‍ തോക്കാണെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ വിദ്യാര്‍ഥിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



വെടിവെപ്പിന് ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്തത് ഏത് തരത്തിലുള്ള റിവോള്‍വറാണെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button