Keralam

അംഗീകാരമില്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് തടയിടാൻ ആരോഗ്യവകുപ്പ്; നടപടി സ്വീകരിക്കാൻ മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം: അംഗീകരമില്ലാത്ത സൗന്ദര്യവർധകവസ്തുക്കളും പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയാൻ ആരോഗ്യവകുപ്പ്. എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് എന്നന്നേക്കുമായി റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു.


മംഗലാപുരം – കാസർകോട് കേന്ദ്രീകരിച്ചാണ് ഇത്തരം വസ്തുക്കൾ സംസ്ഥാനത്ത് ഓൺലൈനായി വിറ്റഴിക്കുന്നത്. വൃക്ക, കരൾ, ഞരമ്പ് സംബന്ധമായ രോഗങ്ങൾക്കും സ്കിൻ ക്യാൻസറിനും ഇത്തരം വസ്തുക്കൾ കാരണമാകുന്നതായി ഡോക്ടർമാർ പറഞ്ഞു. പാക്കിസ്ഥാൻ വഴിയെത്തുന്ന ഇത്തരം വസ്തുക്കളിൽ നിർമ്മാതാക്കളുടെ പേര്, നിർ‍മ്മാണ തീയതി, കാലാവധി എന്നിയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജപരസ്യം, ഗുളികകൾ, ഓയിൽമെൻ്റ്, തൈലം, എന്നിവ വ്യാജമായി വിറ്റവഴിക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇതുവരെ നടത്തിയ പരിശോധനകളില്‍ ഹാനികരമായ വസ്തുക്കള്‍ അടങ്ങിയ 10 ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ആണ് പിടിച്ചെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button