District News

കീഴല്ലൂരിൽ പുഴയോരത്ത് മാലിന്യം തള്ളിയ തട്ടുകട ഉടമയ്ക്ക് 15,000 രൂപ പിഴ

അഞ്ചരക്കണ്ടി : പുഴയോരത്ത് അനധികൃതമായി മാലിന്യം തള്ളിയ തട്ടുകട ഉടമയ്ക്ക് 15,000 രൂപ പിഴ ചുമത്തി. കണ്ണൂരിൽ തട്ടുകട നടത്തുന്ന നരയൻപാറ സ്വദേശി ടി.പി. ഷമീറിനാണ് അധികൃതർ പിഴയിട്ടത്.
പുഴയോരത്ത് തള്ളിയ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഉടമയെ തിരിച്ചറിഞ്ഞത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡും കീഴല്ലൂർ ഗ്രാമപഞ്ചായത്ത് അധികൃതരും സംയുക്തമായാണ് നടപടി സ്വീകരിച്ചത്.

ജലസ്രോതസ്സുകളിലും പൊതുയിടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധനയും നിയമനടപടികളും തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button