Keralam

കോഴിക്കോട് ബീച്ചിൽ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി: അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊക്കിൾക്കൊടി പോലും പൂർണമായി മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിന്റെ മാതാപിതാക്കളെക്കുറിച്ചോ മൃതദേഹം ഉപേക്ഷിച്ചവരെക്കുറിച്ചോ ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.(Newborn Baby Body Found Abandoned At Kozhikode Beach Police Launch Investigation)

ബീച്ചിൽ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ അപായപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ബീച്ചിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാത്രി വൈകിയും ബീച്ചിൽ സന്ദർശകരുടെ തിരക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. പുലർച്ചെ മൂന്നര വരെ ബീച്ച് പരിസരത്ത് പൊലീസ് പട്രോളിംഗ് നടത്തിയിരുന്നുവെന്നും, ആ സമയം വരെ മൃതദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതോടെ പുലർച്ചെ മൂന്നരയ്ക്ക് ശേഷമാണ് കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button