India

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

ദില്ലി: ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ. ബിസ്‌ലേരിയുടെ പാക്കേജ് കുടിവെള്ള സാമ്പിൾ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്, പിഎഎച്ച് രാസവസ്തുക്കൾ കണ്ടെത്തി. വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്‌സ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷനറി എന്നിവയാണ് മറ്റ് കമ്പനികൾ. രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് ഭക്ഷ്യസുരക്ഷാ ലംഘനത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്തു.

ആശ കൺഫെക്ഷനറിയുടെ ചോക്ലേറ്റ് കുക്കീസ് തിരിച്ചുവിളിക്കാനും നിർദേശിച്ചു.ബിസ്‌ലേരി വെള്ളത്തിന്റെ പ്രാഥമിക പരിശോധനയിൽ, അനുവദനീയമായ പരിധിയിലും കൂടുതൽ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ കമ്പനി അപ്പീൽ നൽകിയതിനെ തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിൽ (Referral Food Laboratory) വീണ്ടും പരിശോധനയ്ക്ക് അയച്ചു.രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് തന്നെയാണ് കണ്ടെത്തിയത്. ഈ പരിശോധനയിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യവും സ്ഥിരീകരിച്ചു. ബ്രോമേറ്റും PAHs-ഉം ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളായാണ് കണക്കാക്കപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button