‘അമ്മമാര്‍ക്ക് വേണമെങ്കിൽ കൂടെ നിൽക്കാം’ വികസന വെല്ലുവിളികള്‍ നേരിടുന്ന കുട്ടികൾക്ക് അങ്കണവാടി പ്രവേശനം

വികസന വെല്ലുവിളികള്‍ നേരിടുന്ന കട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2 വയസിനും 3 വയസിനും ഇടയിലുള്ള വികസന വെല്ലുവിളികള്‍ നേരിടുന്ന കട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നത് അവരുടെ സാമൂഹിക മാനസിക വികസനം സാധ്യമാകാന്‍ വളരെ പ്രയോജനകരമാകുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഉള്‍പ്പെടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഓട്ടിസം, സംസാര-ഭാഷാ വികസന പ്രശ്‌നങ്ങള്‍ മുതലായവ പോലുള്ള വികസന വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ നേരത്തെ കണ്ടെത്തി വേണ്ട ഇടപെടലുകള്‍ നടത്തുന്നത് അവരുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇത്തരം കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഇവര്‍ക്ക് മറ്റ് കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണുന്നതിനും അവ അനുകരിക്കുന്നതിനും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും സാധിക്കുമെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.