kannur

എൽഡിഎഫ് ബഹുജന ധർണ്ണ തിങ്കളാഴ്ച



മട്ടന്നൂർ : നായിക്കാലി ഇരിക്കൂർ റോഡ് പൂർണ്ണമായും തകർന്ന സാഹചര്യത്തിൽ . നഗരസഭയുടെ വടക്കൻ പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കയാണ്. ഈ സാഹചര്യത്തിന് ഉത്തരവാദിത്വം കരാറുകാരൻ്റെ ധാർഷ്ട്രം തികഞ്ഞ നിലപാടാണ് എന്നാരോപിച്ച് എൽഡിഎഫ് ബഹുജനധർമ്മ മട്ടന്നൂരിൽ തിങ്കളാഴ്ച സംഘടിപ്പിക്കും. എംഎൽഎ കെ.കെ.ശൈലജ ടീച്ചർ മന്ത്രിയുമായി ഇത്തരത്തിൽ ബന്‌ധപ്പെട്ടിട്ടുണ്ട്. ഒരു ബദൽ റോഡിൻ്റെ സ്‌ധ്യതയെ കുറിച്ച് ആരായാൻ എംഎൽഎയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ മന്ത്രി സ്ഥലം സന്ദർശിക്കാൻ ഉദ്ദ്യോഗസ്ഥൻമാരെ അയച്ചിട്ടുണ്ട്. ജനങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്. അത് സ്വാഭാവികമാണ്. സംസ്ഥാന സർക്കാറിൻ്റെ അടിയന്തിര പരിഹാരം ഉണ്ടാവേണ്ടതുണ്ട്. ജനങ്ങളുടെ വികാരം സർക്കാർ അിറയേണ്ടതുണ്ട്.ഇതിനായി എൽ.ഡി.എഫി ൻ്റെ നേതൃത്വത്തിൽ 22 തിങ്കളാഴ്ച ഒരു ബഹുജന ധർണ്ണ മട്ടന്നൂർ മരുതായി റോഡിനോട് ചേർന്ന് രാവിലെ 10 മണി മുതൽ വൈകു ന്നേരം 5 മണിവരെ സംഘടിപ്പിരക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ധർണ്ണയിൽ താഴെ പറയുന്ന ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

• മണ്ണൂർ – നായ്ക്കാലിയിൽ മട്ടന്നൂർ മണ്ണൂർ റോഡിൽ ബദൽ റോഡിന് സ്ഥലം ഏറ്റെടുത്ത് അതിവേഗം നിർമ്മാണം പൂർത്തിയാക്കുക.

• റോഡ് നിർമ്മാണം അനന്തമായി നീട്ടികൊണ്ടു പോവുകയും പുഴഭിത്തി നിർമ്മാണം പൂർത്തിയാക്കാതെ റോഡ് തന്നെ പുഴയെടുക്കുന്നതിന് ഇടയാക്കു കയും ചെയ്‌ത കരാറുകാരനെതിരെ വിജിലൻസ് അന്വേഷണം നടത്തുക.

. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തി കരാർ പ്രവർത്തികളിൽ നിന്നു ഒഴി വാക്കുക.

. ഈ പ്രവർത്തിയിൽ വന്നു ചേർന്ന നഷ്‌ടവും, ബദൽ റോഡിന് സ്ഥലം ഏറ്റെടു ക്കാനും നിർമ്മാണം നടത്താനും ആഴശ്യമായ തുക കരാറുകാരിൽ നിന്നു ഈടാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button