തിരുവനന്തപുരം
3 മണിക്കൂറിന് ശേഷം SAT ആശുപത്രിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു; സംഭവം വിശദമായി അന്വേഷിക്കും

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ വൈദ്യുതി മൂന്ന് മണിക്കൂറോളം തടസപ്പെട്ട സംഭവത്തില്‍ താത്ക്കാലിക ആശ്വാസം. വൈദ്യുതി താത്കാലികമായി പുനസ്ഥാപിച്ചു. അടിയന്തര ഇടപെടലിന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ കമ്മിഷന്‍ വിശദമായ അന്വേഷണം നടത്തും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ സംഭവത്തില്‍ ഇടപെട്ടിരുന്നു. രോഗികള്‍ എല്ലാവരും തന്നെ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു