ഇരിട്ടി

മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണ സമരവും നടത്തി

പേരാവൂർ: അനധികൃതമായ തൊഴിൽ നികുതി വർദ്ധനവ്, അനധികൃത വഴിയോര വാണിജ്യം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപക പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി കാക്കയങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണ സമരവും നടത്തി.

യൂണിറ്റ് പ്രസിഡണ്ട് കെ.കെ രാജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിനോജ് മാക്സ്, യൂണിറ്റ് ജനറൽ സെക്രട്ടറി ശശിധരൻ കൃപ, യൂണിറ്റ് ട്രഷറർ ഷൈജു ജോർജ്, മുഴക്കുന്ന യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് മമാലി, വൈസ് പ്രസിഡണ്ട് സമീർ സുലൈമാൻ, വനിതാ വിംഗ് പ്രസിഡണ്ട്, സെക്രട്ടറി സിന്ധു എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button