Kerala

ഹജ്ജ്: പണമടക്കാനുള്ള തീയതി ജനുവരി 6 വരെ നീട്ടി

ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകൾ സമർപ്പിച്ചവർ രണ്ടാം ഗഡു തുകയായ 1,42,000 രൂപ അടക്കാനുള്ള സമയം 2025 ജനുവരി 6 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 21 പ്രകാരം അറിയിച്ചു.  വെയ്റ്റിങ് ലിസ്റ്റിൽ നിന്നും സർക്കുലർ നമ്പർ 13 പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടക്കാനൂള്ള അവസാന തിയ്യതിയും ജനുവരി 6 വരെ നീട്ടിയിട്ടുണ്ട്.

വെയ്റ്റിങ് ലിസ്റ്റിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർ ജനുവരി 6 നകം  ആദ്യ രണ്ട് ഇൻസ്റ്റാൾമെന്റ് തുകയായ  2,72,300 രൂപ അടച്ച് അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 8 നകം ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കണം.

ഹജ്ജിന് അടക്കേണ്ട ബാക്കി സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എമ്പാർക്കേഷൻ അടിസ്ഥാനത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കുന്നതാണ്. തുക സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button