കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് നവംബർ 26-ന് ഭാഗികമായി റദ്ദാക്കി; സ്പെഷ്യൽ ട്രെയിനുകൾക്കും മാറ്റം

കണ്ണൂർ: സേലം ഡിവിഷനിലെ റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.
നവംബർ 26-ന് കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് (16607), കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) എന്നീ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. അന്നേദിവസം കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിൽ സർവീസ് നടത്തില്ല. പകരം പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
തിരിച്ചുള്ള കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസും (16608) നവംബർ 26-ന് കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയിൽ റദ്ദാക്കിയിട്ടുണ്ട്. ഈ ട്രെയിൻ പാലക്കാട് ജങ്ഷനിൽ നിന്നായിരിക്കും വൈകിട്ട് 3.10-ന് സർവീസ് ആരംഭിക്കുക.
ഇതുകൂടാതെ മറ്റ് ചില സ്പെഷ്യൽ ട്രെയിനുകളും പൂർണമായി റദ്ദാക്കിയിട്ടുണ്ട്. ചർലപ്പള്ളി-കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (07195) നവംബർ 22-നും, കൊല്ലം-ചർലപ്പള്ളി സ്പെഷ്യൽ എക്സ്പ്രസ് (07196) നവംബർ 24-നും പൂർണമായും സർവീസ് നടത്തില്ലെന്ന് റെയിൽവേ വ്യക്തമാക്കി.



