District News

ബോധവൽക്കരണം നടത്തി

ഇരിട്ടി : ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ബാങ്കിങ്ങ് ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കർഷകർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. വ്യാജ ലിങ്ക് ,sms തുടങ്ങിയവ വന്നാൽ ഒടിപിയോ പാസ്സുവേർഡോ നല്കിയാൽ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടാനിടയുണ്ട്. വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താലും ഇങ്ങനെ സംഭവിക്കാം. സൗജന്യ വൈഫൈ ഉപയോഗിച്ച് ഓൺലൈൻ ബാങ്കിടപാട് നടത്തരുത്. ആരുമായും യൂസർ നെയിം പാസ്സം വേർഡ്, ഒടിപി പങ്കു വെക്കരുത്.

എന്നിങ്ങനെ ഓൺലൈൻ പണമിടപാടുകളിൽ ശ്രദ്ധിക്കേണ്ട നിരവധി അറിവുകൾ കർഷകരുമായി പങ്കു വെച്ചു. ഫെഡ് ഫാം രക്ഷാധികാരി അഡ്വ: കെകെ മാത്യു ഉദ്ഘാടനം ചെയ്തു . ക്ലബ് പ്രസിഡൻ്റ് ബെന്നിച്ചൻ മഠത്തിനകം അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി ഫെഡറൽ ബാങ്ക് മാനേജർ പ്രവീൺ അഗസ്റ്റിൻ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. കുര്യൻ മൈലാടിയിൽ, ബിനു വെട്ടിക്കാട്ടിൽ എൻ വി ജോസഫ്, വിഷ്ണു മോഹൻ,ജോണി യൊയാക്ക് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button