Kerala

കെഎസ് യു-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി; ഞെട്ടിച്ച് ദൃശ്യങ്ങൾ; കാലിക്കറ്റ് സർവ്വകലാശാല കലോത്സവം നിർത്തിവെച്ചു

തൃശ്ശൂർ: മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിൽ കെ എസ് യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വൻ ഏറ്റുമുട്ടൽ. സ്കിറ്റ് മത്സരത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. മത്സരങ്ങൾ വളരെ വൈകിയാണ് തുടങ്ങിയിരുന്നത്. ഇത് എസ് എഫ് ഐ ചോദ്യംചെയ്തിരുന്നു. പിന്നാലെയാണ് ക്രൂരമായ രീതിയിലുളള ആക്രമണങ്ങളുണ്ടായത്.

കേരളാ വർമ്മ കോളേജിലെ എസ് എഫ് ഐ പ്രവർത്തകനെ കെഎസ് യു പ്രവർത്തകർ മാരകമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. നിലത്ത് വീണ വിദ്യാർത്ഥിയെ കസേരകൾ കൊണ്ടും വടികൊണ്ടും വളഞ്ഞിട്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളടക്കമാണ് പുറത്ത് വന്നത്. കെഎസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർത്ഥിയെ ആക്രമിച്ചത്.

പിന്നാലെ പരസ്പരം പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസെത്തി ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. ഇതോടെ കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവം നിർത്തിവെച്ചു. പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോകും വഴിയും ആക്രമണമുണ്ടായി. കെ എസ് യു നേതാക്കളെ കൊണ്ടുപോയ ആംബുലൻസ് കൊരട്ടിയിൽ വച്ച് ആക്രമിച്ചു.10 കെ എസ് യു പ്രവർത്തകർ കൊരട്ടി സ്റ്റേഷനിൽ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button