NATIONAL
ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി; ജയിൽചട്ടം 3 മാസത്തിനുള്ളിൽ പരിഷ്കരിക്കാനും നിർദേശം
ദില്ലി: ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. എല്ലാം സംസ്ഥാനങ്ങളിലെയും ജയിൽ ചട്ടം മൂന്ന് മാസത്തിനുള്ളിൽ പരിഷ്ക്കരിക്കണമെന്നാണ് നിർദ്ദേശം. ജാതി അടിസ്ഥാനത്തിൽ ജയിലുകളിൽ ഇത്തരം വിവേചനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ സംസ്ഥാനസർക്കാരുകളാകും ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി. ജയിലുകളിലെ ശൂചീകരണം അടക്കം ജോലികൾ ജാതിയുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കാനാകില്ലെന്നും കോടതി ഉത്തരവിട്ടു.