ഉസ്മാൻ ഹാജി മെമ്മോറിയൽ അഖില കേരള ഖുർആൻ മത്സരം സമാപിച്ചു
മട്ടന്നൂർ : നെല്ലൂന്നി ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന ഉസ്മാൻ ഹാജി മെമ്മോറിയൽ അഖില കേരള ഖുർആൻ മത്സരം സീസൺ ഒന്ന് സമാപിച്ചു. 500 വിദ്യാർഥികൾ മത്സരിച്ച മത്സരത്തിൽ ഒന്നാം റൗണ്ടിൽ എത്തിയ 50 പേരിൽ നിന്നാണ് ആറു പേർ ഫൈനലിൽ എത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തത്.തൃശ്ശൂർ മർക്കസ് ഉലമ തൃശ്ശൂർ മർക്കസുൽ ഉലമ കോണോംപാറ വിദ്യാർത്ഥി ഹാഫിസ് മുഹമ്മദ് സാബിത്ത് ഒന്നാം സ്ഥാനവും പുറക്കാട് ഫുർഖാനിയയിലെ ഷാഹിദ് ഷാ അൻവർ രണ്ടാം സ്ഥാനവും പട്ട്യാശ്ശേരി മുനവ്വിറുൽ ഇസ്ലാം അക്കാദമി വിദ്യാർത്ഥി മുഹമ്മദ് യാസീൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാം സ്ഥാനം നേടിയ വിജയിക്ക് പാണക്കാട് സയ്യിദ് സിദ്ക്ക് അലിശിഹാബ് തങ്ങൾ 50000 രൂപയുടെ ക്യാഷ് അവാർഡ് വിതരണം ചെയ്തു.ചടങ്ങിൽ സലിം വാഫി, ഡോ : ഷാനിദ് മംഗലാട്ട്, ഷിജാസ് മംഗലാട്ട്, ഷബീർ മംഗലാട്ട്, വി എം ഇബ്രാഹിം ഹാജി,റാഫി പാറയിൽ, നെല്ലുന്നി മഹല്ല് പ്രസിഡണ്ട് എ കെ യൂസഫ് സെക്രട്ടറി ലത്തിഫ് മട്ടന്നൂർ,ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി, ഇപി ഷംസുദ്ദീൻ , വി പി മുസ്തഫ, സംസാരിച്ചു ഹാഫിള് മുഹമ്മദ് അബൂബക്കർ ഫൈസി, ഹാഫിള് റോഷൻ, അബ്ദുൾ സലാം അൻവരി എന്നിവർ മത്സരം നിയന്ത്രിച്ചു.