Cinema
ഒരു മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം; പരിധി വിട്ട് അഭ്യൂഹങ്ങൾ; ഒടുവിൽ പ്രതികരിച്ച് എആർ റഹ്മാൻ

രണ്ട് ദിവസം മുൻപ് തന്റെ വിവാഹമോചന വാർത്ത സംഗീത സംവിധായകനായ എആർ റഹ്‌മാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഭാര്യയായിരുന്ന സൈറാബാനുവുമൊത്ത് സംയുക്ത പ്രസ്താവനയായി അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഇതിന് മണിക്കൂറുകൾക്കകം തന്നെ റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ റഹ്‌മാൻ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തിൽ ചർച്ചകളുയരുകയായിരുന്നു. എന്നാൽ മോഹിനിയും, റഹ്‌മാന്റെ മക്കളുമെല്ലാം ഈ അഭ്യൂഹങ്ങളെ തള്ളിക്കളയുകയും വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ തന്നെക്കുറിച്ച് അപവാദപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുവന്നിരിക്കുകയാണ് എആർ റഹ്‌മാൻ.