Keralam

അരിയിൽ ഷുക്കൂർ വധക്കേസ്: 7 പ്രതികൾക്ക് ജീവപര്യന്തം തടവ്, നിർണ്ണായക ശിക്ഷാവിധിയുമായി കോടതി

കൊച്ചി: അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ 7 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി. കേസിൽ ആകെ 13 പേരെ കുറ്റക്കാരായി കണ്ടെത്തിയ കോടതി, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരുൾപ്പെടെ 18 പേരെ വെറുതെ വിട്ടു.(Ariyil Shukoor Murder Case Seven Convicts Get Life Imprisonment Eighteen Acquitted)

ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി പി.വി. മനോഹരൻ, പത്താം പ്രതി എം.പി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനാലാം പ്രതി ഇ.പി. രാധാകൃഷ്ണൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ, പതിനാറാം പ്രതി കെ.വി. സജിത്, ഇരുപത്തിയഞ്ചാം പ്രതി വി.വി. മോഹനൻ, ഇരുപത്തിയാറാം പ്രതി എം.വി. പുരുഷോത്തമൻ, ഇരുപത്തിയേഴാം പ്രതി പി.കെ. അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി.പി. സുരേശൻ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

കൊലക്കുറ്റം തെളിഞ്ഞ 7 പ്രതികൾക്കാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പ്രതികൾക്കുള്ള ശിക്ഷാവിധി സംബന്ധിച്ച വിശദാംശങ്ങളും കോടതി പുറപ്പെടുവിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button