തിരുവനന്തപുരം: വനത്തില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നവരില്‍ നിന്ന് 2000 രൂപ പിഴയീടാക്കും. ഡിസംബര്‍ ഒന്നുമുതല്‍ ഇത് നടപ്പാക്കും. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റാങ്കിലോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താം. പിഴയടയ്ക്കാത്തവരുടെ പേരില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും.
ദേശീയോദ്യാനം, വന്യജീവിസങ്കേതം, കമ്യൂണിറ്റി റിസര്‍വ് ഉള്‍പ്പെടെയുള്ള സംരക്ഷിതപ്രദേശങ്ങളില്‍ പ്ലാസ്റ്റിക്കും മണ്ണില്‍ ലയിക്കാത്ത മാലിന്യവും വലിച്ചെറിയുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക. സന്ദര്‍ശകര്‍ ഉപേക്ഷിക്കുന്ന ആഹാരാവശിഷ്ടത്തോടുകൂടിയ പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും കഴിക്കുന്നത് വന്യമൃഗങ്ങളുടെയും പക്ഷികളുടെയും ജീവന് ഭീഷണിയാകുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം ആവാസവ്യവസ്ഥയെയും അപകടത്തിലാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിച്ചത്.

സന്ദര്‍ശകര്‍ക്കു പുറമേ വനത്തിനുള്ളിലെ ജനവാസമേഖലയിലേക്കും മറ്റാവശ്യങ്ങള്‍ക്കും സംരക്ഷിതപ്രദേശങ്ങളിലൂടെ യാത്രചെയ്യുന്നവര്‍ക്കും നിയമം ബാധകമാണ്. പിഴത്തുക സംരക്ഷിത പ്രദേശം ശുചിയാക്കാന്‍ മാത്രമേ ഉപയോഗിക്കൂ. സംരക്ഷിതപ്രദേശങ്ങളില്‍ ഹരിതചട്ടം നടപ്പാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വിഎസ്എസ്-ഇഡിസി പ്രതിനിധികള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന സമിതി രൂപവത്കരിക്കും.

By Admin

Leave a Reply

Your email address will not be published. Required fields are marked *