District News

കോര്‍പറേഷന്‍ ഭരണത്തില്‍ ഭിന്നത; ‘നയപരമായ വിഷയങ്ങളില്‍ ചര്‍ച്ച വേണം’

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണത്തില്‍ ലീഗ്–കോണ്‍ഗ്രസ് ഭിന്നത മറനീക്കി പുറത്ത്. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതില്‍ തീരുമാനമെടുത്തത് മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ എന്ന് മുസ്‌ലിം ലീഗ് ജില്ലാ അധ്യക്ഷന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നയപരമായ വിഷയങ്ങളില്‍ കൂടിയാലോചന വേണമെന്ന് കരീം ചേലേരി ആവശ്യപ്പെട്ടു. മേയര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് ലീഗില്‍ നേരത്തെ പരാതിയുണ്ട്.
യുഡിഎഫ് ഭരിയ്ക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന വിഷയത്തിലാണ് ലീഗും കോണ്‍ഗ്രസും ഇപ്പോള്‍ ഭിന്നതയിലെത്തിയത്.  കണ്ണൂര്‍ മാര്‍ക്കറ്റിലടക്കം കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മേയര്‍ ഇന്ദിര നേരിട്ടിറങ്ങിയിരുന്നു. ഇതാണ് ലീഗിനെ പ്രകോപിപ്പിച്ചത്.


ഒഴിപ്പിക്കല്‍ നീക്കത്തില്‍ നിന്ന് കോര്‍പ്പറേഷന്‍ പിന്തിരിയണമെന്നാണ് ലീഗ് നിലപാട്. ഒഴിപ്പിക്കല്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്താണ് തീരുമാനിക്കേണ്ടതെന്നും മുന്നണി സംവിധാനത്തില്‍ ഇത് അനിവാര്യമെന്നും കരീം ചേലേരി പറഞ്ഞതോടെ കടുത്ത അതൃപ്തിയിലാണ് ലീഗുള്ളതെന്ന് വ്യക്തമായി. മേയര്‍ പി ഇന്ദിര ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ടുപോയാല്‍ ശക്തമായി ചെറുക്കാനാണ് ലീഗില്‍ ആലോചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button