!-- afp header code starts here -->
മട്ടന്നൂർ

മട്ടന്നൂർ പരിയാരത്ത് നാളികേര സംസ്കരണ ഫാക്ടറി ഉടൻ ആരംഭിക്കും

മട്ടന്നൂര്‍ :നാളികേരം കൊണ്ടുള്ള പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ നാളികേര സംസ്കരണ ഫാക്ടറി തുറക്കാനൊരുങ്ങി കോളാരി സര്‍വീസ് സഹകരണ ബാങ്ക്. മട്ടന്നൂര്‍ പരിയാരത്ത് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള 30 സെന്റ് സ്ഥലത്താണ് ഫാക്ടറി ഒരുങ്ങുന്നത്. സംസ്ഥാന സഹകരണ ബാങ്ക് മുഖാന്തിരം നബാര്‍ഡിന്റെ അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രെക്ച്ചറല്‍ (എഐഎഫ്) ഫണ്ടായ 1.39 കോടിയും, ബാങ്കിന്റെ തനത് ഫണ്ടായ 1.11 കോടിയും ചേര്‍ത്ത് 2.50 കോടി ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മട്ടന്നൂർ നഗരസഭയിലെയും തൊട്ടടുത്ത പഞ്ചായത്തുകളിലെയും നാളികേര കർഷകർക്ക് നാളികേരത്തിന് കൂടുതൽ വില ലഭ്യമാക്കാനും നാളികേര കൃഷി വ്യാപിപ്പിക്കുന്നതും കൃഷി സംരക്ഷിക്കുന്നതും ലക്ഷ്യമിട്ടാണ് ഫാക്ടറി തുറക്കുന്നത്. കര്‍ഷകര്‍ക്ക് ഇതുവഴി നാളികേരത്തിന് മാര്‍ക്കറ്റ് വിലയേക്കാള്‍ രണ്ട് രൂപ അധികം ലഭിക്കും. ഫാക്ടറിയുടെ നിർമാണ പ്രവർത്തനം അവസാനഘട്ടത്തിലാണ്. സെപ്റ്റംബറോടെ നിര്‍മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് ബാങ്ക് ഭരണസമിതിയുടെ പ്രതീക്ഷ. പത്രസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് കെ ഭാസ്കരന്‍, വൈസ് പ്രസിഡന്റ് ജി ശ്രീജിത്ത്, സെക്രട്ടറി കെ നാരായണന്‍, വി വി മനോഹരന്‍, പി സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button