ലഹരിമുക്ത ജീവിതവും ശുചിത്വമുള്ള പരിസരവും ലക്ഷ്യം; സ്വച്ഛ് സാഥി, മിഷൻ ജ്യോതി പദ്ധതികളുടെ ഭാഗമായി നഗരസഭയിലെ അതിഥി തൊഴിലാളികൾക്കായി ബോധവത്കരണ പരിപാടി നടത്തി

ശ്രീകണ്ഠപുരം: അതിഥി തൊഴിലാളികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനും ശുചിത്വബോധം വളർത്തുന്നതിനുമായി ശ്രീകണ്ഠപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും ശുചിത്വ ക്യാമ്പയിനും സംഘടിപ്പിച്ചു. സ്വച്ഛ് സാഥി, മിഷൻ ജ്യോതി പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി നഗരസഭാ ചെയർപേഴ്സൺ അഡ്വ. ഇ. വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ലഹരിവിമുക്ത സമൂഹവും ശുചിത്വമുള്ള നഗരവും എന്ന ലക്ഷ്യത്തോടെ അതിഥി തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലിയും പരിസരശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സന്ദേശങ്ങൾ പരിപാടിയിൽ നൽകി.
വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബിജു സ്വാഗതം പറഞ്ഞു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. വി. കുഞ്ഞിരാമൻ മാസ്റ്റർ, കൗൺസിലർമാരായ എൻ. പ്രേമോദ്, ടി. കെ. പ്രഭാകരൻ, സി. എം. തോമസ്, പി. എച്ച്. ഐ. സതീശൻ പി. വി., അനിഷ്യ എന്നിവർ സംസാരിച്ചു.
രാഷ്ട്രീയ പാർട്ടി നേതാക്കളായ എൻ. ജെ. സ്റ്റീഫൻ, കെ. ടി. കുര്യാക്കോസ്, റഷീദ് മാസ്റ്റർ, കെ. പി. കുഞ്ഞിമൊയ്തീൻ തുടങ്ങിയവർ ആശംസകൾ നേർന്നു.ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രേമരാജൻ നന്ദി പറഞ്ഞു.
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് അസിസ്റ്റന്റ് എക്സൈസ് ഓഫീസർ പുരുഷോത്തമൻ സി. നേതൃത്വം നൽകി. ശുചിത്വ ബോധവത്കരണ ക്ലാസ് കൗൺസിലർ മിനി വർഗീസ് നയിച്ചു. നഗരസഭാ കൗൺസിലർമാരും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പരിപാടിക്ക് നേതൃത്വം നൽകി. ഉമ്മൻചാണ്ടി ഹാളിൽ വെച്ച് നടത്തിയ പരിപാടി വ്യത്യസ്തത കൊണ്ടും പങ്കാളിത്തം കൊണ്ടും വൻ വിജയകരമായിരുന്നു.
