Keralam

പിഴയില്ലാതെ മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യാം

അർഹതയില്ലാതെ മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്ക് പിഴയോ ശിക്ഷാനടപടികളോ കൂടാതെ കാർഡുകൾ സറണ്ടർ ചെയ്യാൻ അവസരം. കഴിഞ്ഞ ഒക്ടോബർ 9 മുതൽ രണ്ട് മാസത്തേക്കാണ് ഇതിനായി സാവകാശം അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ സ്വമേധയാ കാർഡ് സറണ്ടർ ചെയ്യുന്നവർക്കെതിരെ പിഴയോ മറ്റ് ശിക്ഷാനടപടികളോ സ്വീകരിക്കില്ല.

സർക്കാർ, അർധസർക്കാർ ജീവനക്കാർ, സ്വന്തമായി നാല് ചക്രവാഹനമുള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ എന്നിവർക്ക് മുൻഗണനാ റേഷൻ കാർഡിന് അർഹതയില്ല. ഉപജീവനത്തിനായി ഉപയോഗിക്കുന്ന 1000 സി.സിയിൽ താഴെയുള്ള ടാക്സി വാഹനങ്ങൾക്ക് ഇളവുണ്ട്. ആദായനികുതി അടയ്ക്കുന്നവർക്കും കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിൽ കൂടുതലുള്ളവർക്കും മുൻഗണനാ കാർഡിന് അർഹതയുണ്ടാകില്ല.

സ്വമേധയാ കാർഡ് സറണ്ടർ ചെയ്യാനുള്ള അവസരം പ്രയോജനപ്പെടുത്തണം

ഇത്തരം മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നവർ കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടെത്തി മുൻഗണനാ കാർഡ് സറണ്ടർ ചെയ്ത് അർഹതയുള്ള പൊതുവിഭാഗം റേഷൻ കാർഡിലേക്ക് മാറണം.

അനുവദിച്ച സമയപരിധിക്കുശേഷവും അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരെ കണ്ടെത്തി പിഴ ഈടാക്കുകയും ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യും. അതിനാൽ പിഴയും മറ്റ് നടപടികളും ഒഴിവാക്കാൻ സ്വമേധയാ കാർഡ് സറണ്ടർ ചെയ്യാനുള്ള അവസരം പ്രയോജനപ്പെടുത്തണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button