District News
പഴശ്ശി ബാരേജ് തുറക്കും: തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

ഇരിട്ടി : പഴശ്ശി ബാരേജിന്റെ ഷട്ടറുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വരും ദിവസങ്ങളിൽ ഷട്ടറുകൾ ഉയർത്തി പുഴയിലേക്ക് ജലം ഒഴുക്കിവിടുമെന്ന് അധികൃതർ അറിയിച്ചു.
ബാരേജിന്റെ താഴ്ഭാഗത്ത് പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ഇറിഗേഷൻ പ്രൊജക്റ്റ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.



