District News

ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയ സമ്മേളനം 15 ന് അയ്യപ്പൻ കാവിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇരിട്ടി : ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയ സമ്മേളനം 15 ന് അയ്യപ്പൻ കാവ് ആറളം പാലം സൈറ്റിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 4 ന് ജമാഅത്തെ ഇസ്ലാമിസംസ്ഥാന ശൂറ അംഗം സി.ടി. ശുഹൈബ് ഉദ്ഘാടനം ചെയ്യും.
ഏരിയ പ്രസിഡൻ്റ് പി.സി. മുനീർ അധ്യക്ഷനാകും.

ശാന്തപുരംഅൽ ജാമിഅ റെക്ടർ കെ ഇല്യാസ് മൗലവി, വി.പി ഷൗക്കത്തലി, ടി.കെ. മുഹമ്മദലി, വി എൻ ഹാരിസ്, സിസി ഫാത്തിമ തുടങ്ങിയവർ സംസാരിക്കും. ചോദ്യോത്തര സെക്‌ഷനും ഡോക്യു, ഫിഷൻപ്രദർശനവും ഉണ്ടാവും. പരിപാടിയുടെ ഭാഗമായി അയൽകൂട്ട സംഗമം, വിദ്യാർത്ഥി സംഗമം, ജനസമ്പർക്ക പരിപാടി തുടങ്ങിയവ നടത്തിയതായി ഭാരവാഹികൾ പറഞ്ഞു.വാർത്ത സമ്മേളനത്തിൽ കെ അബ്‌ദുൾ റഷീദ്, പി.സി. മുനീർ മാസ്റ്റർ, പി.വി. സാബിറ , എം. കെ. അബ്ദുൾ റഹ്മാൻ, എൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button