District News

പാനൂരിൽ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരൻ മരിച്ചു

പാനൂർ: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരൻ മരിച്ചു. പാനൂർ വള്ളങ്ങാട് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പാനേന്റവിട ഷാൽമിൻ സജീവാണ് മരിച്ചത്. ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ത്യൻ സൈനിക ക്യാമ്പിൽ നിന്ന് അഗ്നിവീർ വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിയായിരുന്നു ഷാൽമിൻ. സജീവന്റെയും ജിമിഷയുടെയും മകനാണ്. സഹോദരി ഷാൻവിയ.സംസ്കാരം ഇന്ന് (നവംബർ 14) വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button